ബാലരാമപുരം:കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതി പ്രകാരം നിരാലംബരായ വൃദ്ധരുടെ ആശ്രയകേന്ദ്രമായ സിസിലിപുരം പുനർജനിയിൽ ആവശ്യസാധനങ്ങൾ നൽകി.കോൺഗ്രസ് പ്രവർത്തകരാണ് കാരുണ്യഹസ്തവുമായി എത്തിയത്.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ്.ഡി.പോൾ,​യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ,​യൂത്ത് കോൺഗ്രസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് ജോയി,​മിഥുൻ,​ചൊവ്വര രാജേഷ്,​സിസിലിപുരം ജയകുമാർ,​ഷാജി എന്നിവർ നേത്യത്വം നൽകി.