insu

തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി ഇനി സർക്കാർ നേരിട്ട് നടത്തും. ഇൻഷ്വറൻസ് ഏജൻസികളെ ഒഴിവാക്കി 'അഷ്വറസൻസ്' രീതിയിലാകും പദ്ധതി നടപ്പാക്കുക. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപവത്കരിച്ച് ചികിത്സാ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. .
എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെയും സംയോജിപ്പിച്ച് സംസ്ഥാന സർക്കാർർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത് കഴിഞ്ഞ വർഷമാണ് . അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഒരു കുടുംബത്തിന് ലഭിക്കുന്നത്. 42 ലക്ഷം അംഗങ്ങളാണ് കാരുണ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായുള്ളത്.
റിലയൻസ് ജനറൽ ഇൻഷ്വറൻസായിരുന്നു ആദ്യ സേവന ദാതാക്കൾ. ഇൻഷ്വറൻസ് തുക പര്യാപ്തമല്ല എന്നതടക്കം പരാതികൾ പലതും ഉയർന്നതോടെയാണ് സർക്കാർ പദ്ധതി നേരിട്ട് നടത്താൻ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച ശുപാർശകളടങ്ങിയ കാസ്പ് സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.ഏകോപനത്തിനായി സ്വതന്ത്ര സ്വഭാവത്തിൽ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകരിക്കും. വിശദമായ രൂപരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കും.