ജമ്മു കശ്മീർ : കശ്മീരിന്റെ വിവിധ മേഖലകളിൽ ഒഴാഴ്ചയായി നടക്കുന്ന ഏറ്റുമുട്ടലിൽ ഒൻപത് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. തിങ്കളാഴ്ച രാവിലെ കുൽഗാമിന് അടുത്ത് നടന്ന സംയുക്ത സൈനിക നീക്കത്തിൽ മൂന്ന് ഭീകരരെ വധിച്ചതായി ഉദ്ധംപൂരിലെ പ്രതിരോധവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുൽഗാമിൽ നടക്കുന്ന നാലാമത്തെ സൈനിക നീക്കമാണിത്. കുൽഗാമിൽ സൈന്യം നടത്തിയ തെരച്ചിലിന് ഇടയ്ക്ക് ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയ്ക്ക് വെടിയേറ്റിട്ടില്ലെന്ന് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 24,25 തീയതികളിൽ അനന്ത്നാഗ്, പുൽവാമ മേഖലകളിൽ സമാനമായ സൈനിക നീക്കത്തിൽ നാല് ഭീകരവാദികളെ വധിച്ചു.