കല്ലമ്പലം: കൊവിഡ് പ്രതിരോധത്തിനായി വിട്ടുനൽകിയ ആശുപത്രിയെ പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നതായി പരാതി. കൊവിഡ് വ്യാപനം തടയാൻ മുൻകരുതലെന്ന നിലയിൽ കരവാരം ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത കല്ലമ്പലം സി.എച്ച്.എം സഹകരണ ഹോസ്‌പിറ്റലിനെ അവഗണിക്കുന്നെന്നാണ് ആരോപണം. ഒരു മാസം മുമ്പാണ് ഹോസ്‌പിറ്റൽ പഞ്ചായത്ത് അധികൃതർക്ക് വിട്ടുനൽകിയത്. ആരും ശ്രദ്ധിക്കാതെ വന്നതോടെ വീൽച്ചെയറുകളും വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളും നശിക്കുകയാണെന്നാണ് പരാതി. ഇതേക്കുറിച്ച് പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എം.കെ. ജ്യോതിയും നിസാം തോട്ടയ്‌ക്കാടും പറഞ്ഞു.