വെള്ളറട:ശിശുക്ഷേമ സമിതി വിദ്യാർത്ഥികൾക്ക് സമ്മാനിക്കുന്ന ക്രയോൺസിന്റെയും കളറിംഗ് ബുക്കുകളുടെയും വിതരണോദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ത്രേസ്യാപുരത്ത് നടന്ന യോഗത്തിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുൺ,ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ജയപാൽ,ജില്ലാ കമ്മറ്റിയംഗം ജെ.അഹല്യ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.എസ്.ഷീബാ റാണി,ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മണവാരി ബിനുകുമാർ,ഗ്രാമപഞ്ചായത്തംഗം ശ്രീകല,ഡി.കെ.ശശി,ടി.വിനോദ്,കെ സോമശേഖരൻ നായർ,എസ്.എസ്.വിനോദ് എന്നിവർ പങ്കെടുത്തു.