lock-down-

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ഐ.എം.എ.രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്. ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് ഗൗരവമുള്ളതാണ്. പ്രവാസികൾക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വീട്ടിലേക്ക് അയയ്ക്കരുത്. പരിശോധ സ്വകാര്യമേഖലയിലും വേണം- ഐ.എം.എ ആവശ്യപ്പെടുന്നു.

കൊവിഡ് രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാവശ്യപ്പെട്ടത്. മേയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുന്നതിന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.