വെഞ്ഞാറമൂട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതു ജനങ്ങൾക്കായി ബി.ജെ.പിയുടെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു. വെഞ്ഞാറമൂട് മേഖലയിൽ മാസ്കുകളുടെ വിതരണോദ്ഘാടനം ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.രാമൻപിള്ള നിർവഹിച്ചു. ഒ.ബി.സി മോർച്ച വാമനപുരം മണ്ഡലം ജനറൽ സെക്രട്ടറി തലയൽ മോഹൻ ദാസ്, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമൂട് മധു, മണ്ഡലം സെക്രട്ടറി കെ.ഉഷ, 'മഹിളാമോർച്ച പഞ്ചായത്ത് സെക്രട്ടറി ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.