വെഞ്ഞാറമൂട്:ആരോഗ്യ പ്രവർത്തകരെ ആദരിച്ച് കോൺഗ്രസ് വാമനപുരം ബ്ലോക്ക് കമ്മിറ്റി.ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് തേമ്പാംമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി പ്രതിരോധ ഉപകരണങ്ങൾ പുല്ലമ്പാറ ഹെൽത്ത് ഇൻസ്പെക്ടർ വിജയ ഗോപാലിന് കൈമാറി.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.പുരുഷോത്തമൻ നായർ,ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി,മണ്ഡലം പ്രസിഡന്റുമാരായ ഇ.എ അസീസ്,രമേശൻ നായർ,കുറ്റിമൂട് റഷീദ്,ജഗ്ഫർ തേമ്പാംമൂട് എന്നിവർ പങ്കെടുത്തു.