ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന അവനവഞ്ചേരി ഗവ.സിദ്ധ ഡിസ്‌പെൻസറിയുടെ മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.മെഡിക്കൽ ഓഫീസർ ഡോ.വി.ബി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് സേവനം ലഭ്യമാക്കുക.ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ആദ്യത്തെ രോഗിക്ക് വീട്ടിലെത്തി മരുന്ന് നൽകി മൊബൈൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.മുൻകൂട്ടി രജിസ്റ്റർ ചെയ്ത 60 വയസിനു മുകളിലുള്ളവർക്കും സിദ്ധ ചികിത്സ അനിവാര്യമുള്ള രോഗികൾക്കുമാണ് സേവനം ലഭ്യമാക്കുന്നത്.