കിളിമാനൂർ:തട്ടത്തുമല മറവക്കുഴി റസിഡന്റ്‌സ് അസോസിയേഷനും ഒറ്റൂർ ഗവൺമെന്റ് ഹോമിയോ ആശുപത്രിയും സംയുക്തമായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രദേശത്തെ 140 കുടുംബങ്ങൾക്ക് ഹോമിയോ മരുന്ന് സൗജന്യമായി വിതരണം ചെയ്‌തു.പ്രസിഡന്റ് പി.പി ബാബു,സെക്രട്ടറി എ.അഹമ്മദ് കബീർ,ട്രഷറർ പള്ളം ആർ.വിജയകുമാർ , വൈസ് പ്രസിഡന്റ് ഷാബി,ജോയിന്റ് സെക്രട്ടറി മാരായ സലിം,സുനി വിക്രം,എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.