udf

തിരുവനന്തപുരം: യു.ഡി.എഫ് കക്ഷി നേതാക്കളുടെ അടിയന്തര യോഗം ഇന്ന് രാവിലെ 11ന് കന്റോൺമെന്റ് ഹൗസിൽ ചേരും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ കന്റോൺമെന്റ് ഹൗസിലും മറ്റ് നേതാക്കൾ അവരവരുടെ വസതികളിൽ നിന്നുമായിരിക്കും യോഗത്തിൽ പങ്കെടുക്കുകയെന്ന് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.