uk

ഇംഗ്ളണ്ട്: ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചവരെക്കാൾ കൂടുതൽ ഇന്ത്യാക്കാർ ബ്രിട്ടനിൽ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ കൊവിഡ് മരണം ആയിരത്തിൽ താഴെയാകുമ്പോൾ ബ്രിട്ടനിൽ മരിച്ച ഇന്ത്യാക്കാരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ബ്രിട്ടനിലെ മെഡിക്കൽ റിപ്പോർട്ടുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഞായറാഴ്ച മാത്രം ബ്രിട്ടനിൽ 20,732 പേർ മരിച്ചു. എന്നാൽ വീടുകളിലും കെയർഹോമുകളിലും നടന്ന മിക്ക മരണങ്ങളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൂടി നോക്കിയാൽ മരണ നിരക്ക് കൂടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബ്രിട്ടനിൽ മരണം ഏറ്റവും കുറഞ്ഞത് 23,000 എങ്കിലും വരുമെന്നാണ് ഇവർ പറയുന്നത്.

ബ്രിട്ടനിൽ 1.5 ദശലക്ഷം ഇന്ത്യാക്കാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്.