apr27a

ആറ്റിങ്ങൽ: ചാരായം വാറ്റി വില്പന നടത്തിയ നാലുപേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇളമ്പ നെല്ലിമൂട് സെലിൻ നിവാസിൽ മണികണ്ഠൻ എന്നു വിളിക്കുന്ന സതീശൻ( 60)​,​ സതീശന്റെ മകൻ സജി ( 30),​ നെല്ലിമൂട് പൂവൻകോട് ക്ഷേത്രത്തിന് സമീപം കൊടിക്കോണത്ത് വീട്ടിൽ അരുൺ(30),​ കരിക്കകംകുന്ന് മൊബൈൽ ടവറിനു സമീപം ചരുവിള പുത്തൻ വീട്ടിൽ രജിത് കുമാർ(39)​ എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവി ബി. അശോക് കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ സി.ഐ ദിപിൻ,​ എസ്.ഐ സനൂജ്,​ എ.എസ്.ഐമാരായ ശ്രീനിവാസൻ,​ ഷിനോദ്,​ സുരേന്ദ്രൻ,​ എസ്.സി.പി.ഒ അജിത് കുമാർ,​ സി.പി.ഒ അനീഷ്,​ ബിജു,​ ഡ്രൈവർ അനിഷ് കുമാ‌ർ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും ചാരായവും പിടിച്ചെടുത്തു. കോടതി ഇവരെ റിമാൻഡു ചെയ്തു.