തിരുവനന്തപുരം: കണ്ണൂരിലും, കാസർകോട്ടും കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്നത് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാരിന്റെ അലംഭാവമാണ് ഇതിന് കാരണമെന്നാണ് ചെന്നിത്തലയുടെ ആരോപണം. കണ്ണൂരിലേയും, മാഹിയിലേയും കോവിഡ്–19 രോഗബാധിതരുടെ വിവരങ്ങൾ ചോർന്നതിന് പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
രോഗം സ്ഥിരീകരിച്ചവരുടേയും, നിരീക്ഷണത്തിലുള്ളവരുടേയും മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങളാണ് പുറത്തായത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി തയ്യാറാക്കി ഗൂഗിൾ മാപ്പിൽ അപ് ലോഡ് ചെയ്ത വിവരങ്ങളുടെ ലിങ്കാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്. പൊലീസ് തയ്യാറാക്കിയ പട്ടികയാണ് പുറത്തായതെന്നാണ് സൂചന.ഇതിനക്കുറിച്ച് അന്വേഷണമാരംഭിച്ചു.