തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്ന് പ്രയോഗിക്കാൻ ഉത്തരവ് നൽകിയ മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് മന്ത്രിയേയും ആയൂഷ് വകുപ്പിനെയും ആൾ കേരള ഹോമിയോപ്പതിക് അസോസിയേഷൻ അഭിനന്ദിച്ചു. കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്നുകൾ കൂടി ഉപയോഗിക്കാനുള്ള ഉത്തരവ് നൽകണമെന്ന് കാണിച്ച് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
മുംബയ് സെവൻഹിൽസ് ക്വാറന്റൈൻ ഹോസ്പിറ്റൽ, ഹോമിയോപ്പതിക് മരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇറ്റലിയിൽ അൻപതോളം കൊവിഡ് രോഗികളിലും ഹോമിയോപ്പതിക് മരുന്ന് ഉപയോഗിച്ച് ചികിത്സിച്ച് രോഗം ഭേദമാക്കിയിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഹോമിയോപ്പതിക് ആശുപത്രികൾ വഴി സർക്കാർ നൽകി വരുന്ന കൊവിഡ് പ്രതിരോധ മരുന്നുകൾ സ്വകാര്യ ക്ളിനിക്കുകളിലൂം നൽകണമെന്ന് അസോസിയേഷൻ ഭാരവാഹികളായ ഡോ. വി, വിമൽകുമർ, ഡോ. പി.വി.അശോകൻ, ഡോ. കെ.ജി. സജീവ്ദാസ്, ഡോ. അനിൽകുമാർ ബി.നായർ എന്നിവർ ആവശ്യപ്പെട്ടു.