പാലോട്:നന്ദിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലൈൻസ് ക്ലബ് തിരുവനന്തപുരം ഇംപാക്ട് എൽ സിയുടെ നേതൃത്വത്തിൽ ധനസഹായം ചെയ്തു.ഇംപാക്ട് എൽ.സി പ്രസിഡന്റ് സനകൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് തുക കൈമാറി.പഞ്ചായത്ത് പ്രസിഡൻ്റ് ദീപാ സുരേഷ്,വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ്,ചെല്ലഞ്ചി പ്രസാദ്,ഉദയൻ തുടങ്ങിയവർ സംബന്ധിച്ചു.