കോവളം: പയറ്റുവിളയിൽ ഇടിമിന്നലേറ്റ് വീടിനും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ കുന്നുവിള ഭാഗത്താണ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കുന്നുവിള വീട്ടിലെ സുരേഷിന്റെ തെങ്ങ് ഇടിവീണ് കത്തി നശിക്കുകയും വീടിന്റെ ചുവരുകൾ പിളരുകയും ചെയ്തു. ഇയാളുടെ വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. തുണ്ടുവിള വീട്ടിൽ ബിനു, കുന്നുവിള വീട്ടിൽ തങ്കം, രാഗിണി, വടക്കേ കുന്നുവിള വീട്ടിൽ സുഭാഷിണി, ചരലുവിള വീട്ടിൽ യേശുദാസ്, തത്വമസിയിൽ ഷീന എന്നിവരുടെ വീട്ടുപകരണങ്ങളും മിന്നലിൽ നശിച്ചു.