cash

തിരുവനന്തപുരം: പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിന് (ആർ.പി.എൽ) അടിയന്തര ധനസഹായമായി സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചു. ശമ്പള വിതരണം തടസപ്പെട്ടതിനെത്തുടർന്ന് പ്രതിസന്ധിയിലകപ്പെടുമായിരുന്ന 1300ഓളം ജീവനക്കാർക്ക് സർക്കാർ നടപടി തുണയായി. തോട്ടം തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായവും തൊഴിലാളികൾക്ക് നൽകി.