മലയിൻകീഴ്:കാട്ടാക്കട മണ്ഡലത്തിലെ ബി.പി.എൽ.കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം പാലോട്ടുവിള റേഷൻ കടയിൽ ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.ഭിന്നശേഷിക്കാരൻ അമ്പിളിക്കുട്ടൻ കിറ്റ് ഏറ്റുവാങ്ങി.റേഷനിംഗ് അസിസ്റ്റന്റ് റീജിയണൽ മാനേജർ ഷീബ,പ്രവീൺകുമാർ,വിനോദ്,എസ്.ചന്ദ്രൻനായർ,സതീഷ് കുമാർ,എസ്.സുരേന്ദ്രൻനായർ,ഗോപകുമാർ എന്നിവർ പങ്കെടുത്തു.