മലയിൻകീഴ് :ഹൃദയാഘാതത്തെ തുടർന്ന് വിളപ്പിൽശാല കുശവൂരിൽ സി.രാധാകൃഷ്ണൻ (മണികണ്ഠൻ,52)സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഇന്നലെ രാവിലെയാണ് മരണ വിവരമറിയുന്നത്.സൗദിയിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ബന്ധുക്കൾക്ക് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.ഇക്കഴിഞ്ഞ ജൂലൈയിൽ അവധി കഴിഞ്ഞ് രണ്ട് മാസം മുൻപാണ് മടങ്ങിപ്പോയത്.ഭാര്യ: ദീപ.മക്കൾ: ആദിത്യൻ,അതിഥി.