തിരുവനന്തപുരം: കേരളത്തിൽ മേയ് 15വരെ ഭാഗികമായ ലോക്ക് ഡൗൺ തുടരണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അപ്പോഴത്തെ സാഹചര്യം പരിശോധിച്ച് തുടർനടപടിയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയന്ത്രണം തീരുന്നതിന് തൊട്ടുമുമ്പുള്ള
ആഴ്ചയിൽ പുതിയ രോഗബാധിതർ ഇല്ലാത്ത ജില്ലകളിൽ ആൾക്കൂട്ടവും പൊതുഗതാഗതവും നിയന്ത്രിച്ചും ശാരീരികഅകലം പാലിച്ചും ലോക്ക് ഡൗൺ പിൻവലിക്കാമെന്നതാണ് മറ്റൊരു നിർദേശം.
അന്തർ ജില്ലാ, സംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണം.
പ്രവാസികൾക്കായി...
- കുറഞ്ഞ വരുമാനമുള്ളവരും ജയിൽശിക്ഷ പൂർത്തിയാക്കിയവരും തൊഴിൽ നഷ്ടപ്പെട്ടവരും വിദ്യാർത്ഥികളുമുണ്ട്. ഇവരുടെ വിമാനക്കൂലി കേന്ദ്രം വഹിക്കണം.
-നാല് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ.
- മറ്റുസംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടണം.
- തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജ്.
കാര്യങ്ങൾ അറിയിച്ചു,
ചർച്ചയിൽ ചേർന്നില്ല
കുറച്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്നലത്തെ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടറിയിച്ചിരുന്നു. നിർദേശങ്ങൾ നേരത്തേ അറിയിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു.
അവസരം ലഭ്യമല്ലാത്തതിനാൽ ചീഫ്സെക്രട്ടറി ടോം ജോസും അഡിഷണൽ ചീഫ്സെക്രട്ടറി ബിശ്വാസ് മേത്തയുമാണ് കോൺഫറൻസിൽ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"കൊവിഡ് ഭീഷണിയെ ഫലപ്രദമായി നേരിടാൻ സാങ്കേതികവിദ്യ ശരിയായി വിനിയോഗിക്കാൻ സംസ്ഥാനസർക്കാരിനാകുന്നുണ്ട്. കേന്ദ്രസർക്കാർ വികസിപ്പിച്ച ആരോഗ്യസേതു ആപ്പിൽ കേരളവുമായി ബന്ധപ്പെട്ട ഡേറ്റകൾ ഇരുവരെ പങ്കിട്ടിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി"
- മുഖ്യമന്ത്രി പിണറായി വിജയൻ.