പാറശാല:പൊലീസ് പെൻഷണേഴ്‌സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര സബ് ഡിവിഷനിൽ കോവിഡ് 19ന്റണ്ഡ പ്രധിരോധവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി സമാഹരിച്ച കുപ്പിവെള്ളം,പഴക്കുല,ബിസ്‌ക്കറ് എന്നിവ കെ.പി.പി.എ താലൂക്ക് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ നായർ നെയ്യാറ്റിൻകര നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ കുമാറിന് കൈമാറി.അസോസിയേഷൻ പ്രസിഡന്റ്‌ പുഷ്ക്കരൻ, മറ്റ് ഭാരവാഹികളായ പരമേശ്വരൻ നായർ,സത്യദാസ്, മധുകുമാർ,ശശീന്ദ്രൻ, സുരേഷ്‌കുമാർ, ശശിധരൻ, വിജയകുമാർ,നെയ്യാറ്റിൻകര സി.ഐ ശ്രീകുമാരൻ നായർ,സബ് ഇൻസ്‌പെക്ടർ,മറ്റു പോലീസ് ഉദ്യോഗസ്ഥർ തിടങ്ങിയവർ പങ്കെടുത്തു.