തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കോട്ടയവും ഇടുക്കിയും റെഡ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ഐ.പി.എസ് ഓഫീസർമാരെ സ്പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോട്ടയത്ത് കെ.എ.പി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് ആർ. വിശ്വനാഥിനെയും ഇടുക്കിയിൽ ഒന്നാം ബറ്റാലിയൻ കമൻഡാന്റ് വൈഭവ് സക്സേനയേയുമാണ് നിയോഗിച്ചത്.