തിരുവനന്തപുരം: കൊവിഡ് പടരുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്നും പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കൊവിഡ് ബാധകുറഞ്ഞ ഹരിയാനയിൽ 22,000 പരിശോധനകൾ നടന്നു. മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണം കുറവാണ്. വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയമായി കാണരുത്. തെർമൽ പരിശോധന നടത്തി ഗൾഫിൽ നിന്നുവരുന്നവരെ വീടുകളിലേക്ക് വിടുമെന്ന് മന്ത്രി കെ.ടി. ജലീൽ പറയുന്നത് നിരുത്തരവാദപരമാണ്. ഗൗരവമായി എടുക്കേണ്ട വിഷയങ്ങളെ ലാഘവ ബുദ്ധിയോടെയാണ് സർക്കാർ കാണുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.