ആലപ്പുഴ: ഇന്ത്യൻ മിഷനറി സൊസൈറ്റി ഡൽഹി മുൻ പ്രൊവിൻഷ്യാൾ സുപ്പീരിയറും പറവൂർ ഐ.എം.എസ് ധ്യാനഭവൻ മുൻ സുപ്പീരിയറുമായ ഫാ. ദിനേശ് (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പറവൂർ ഐ.എം.എസ് ധ്യാനഭവനിൽ.
തൊടുപുഴ കരിമണ്ണൂർ കുന്നപ്പള്ളി വീട്ടിൽ പരേതരായ ഔസേഫ്-അന്ന ദമ്പതികളുടെ മകനായ സെബാസ്റ്റ്യൻ 1975 ഡിസംബർ 22ന് പൗരോഹിത്യം സ്വീകരിച്ച് ദിനേശ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. വടക്കേ ഇന്ത്യയിലും ഓസ്ട്രേലിയയിലും ഫിജിയിലും പ്രവർത്തനം നടത്തിയശേഷം 2003ൽ ആലപ്പുഴ ഐ.എം.എസിൽ എത്തി.രണ്ടുവർഷമായി ആലപ്പുഴ ഐ.എം.എസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ:ത്രേസ്യാമ്മ, സാവിയോ, പരേതരായ ജോസഫ്, മേരി, ആൽബർട്ട് .