തിരുവനന്തപുരം: ശിവഗിരി മഠത്തിനും മഠം സന്യാസിമാർക്കെതിരെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകി.ഫേസ് ബുക്ക്,വാട്സ്ആപ്പ്,യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയകളിലൂടെയാണ് ശിവഗിരി മഠത്തെയും അരുവിപ്പുറം മഠത്തെയും സന്യാസിമാരെയും അധിക്ഷേപിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചത്.സംഭവത്തെ കുറിച്ച്ഡി .ജി.പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.