പൂവാർ:എസ്.എൻ.ഡി.പി യോഗം വേങ്ങപ്പൊറ്റ ശാഖ അതിർത്തിയിലെ എല്ലാ സമുദായത്തിൽപ്പെട്ട വീട്ടുകാർക്കും ശാഖയുടെ ആഭിമുഖ്യത്തിൽ മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തു.യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ കാഞ്ഞിരംകുളം എസ്.ഐ.ബിനു ആന്റണിക്ക് നൽകി നിർവഹിച്ചു.യൂണിയൻ കൗൺസിലർ എസ്.സനിൽ,ശാഖാ പ്രസിഡന്റ് എസ്.ഷാജികുമാർ, സെക്രട്ടറി ബി.കൃപേഷ് കുമാർ,വൈസ് പ്രസിഡന്റ് ജി.ചന്ദ്രൻ,യൂണിയൻ പ്രതിനിധി കെ.ഷിബു,കമ്മിറ്റി അംഗങ്ങളായ വിനീത് കുമാർ,വി.രാജേന്ദ്രൻ,ബാലചന്ദ്രൻ,യൂത്ത് മൂവ്മെൻറ് പ്രസിഡന്റ് കെ.ബിജു തുടങ്ങിയവർ പങ്കെടുത്തു.