തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം ആർ.സി.സി എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ താത്കാലിക അലോട്ട്മെന്റാണ് പ്രസിദ്ധീകരിച്ചത്. കോളേജുകളിലെത്തി പ്രവേശനം നേടേണ്ടതില്ല. വെബ്സൈറ്റിലെ വിർച്വൽ അഡ്‌മിഷൻ ലിങ്ക് വഴി മേയ് നാലിന് വൈകിട്ട് 5നകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ: 0471-2525300