തിരുവനന്തപുരം: ഗൾഫിൽ നിന്നു മടങ്ങിവരുന്ന പ്രവാസികളിൽ രോഗ ലക്ഷണമില്ലാത്തവരെ വീടുകളിലേക്കയയ്ക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. ഹോം ക്വാറന്റൈൻ പലപ്പോഴും ഫലപ്രദമല്ലെന്നു കണ്ടതാണ്. പ്രവാസികളെ ഇൻസ്റ്രിറ്ര്യൂഷൻ ക്വാറന്റൈന് വിടണം. ലോക്ക് ഡൗൺ രണ്ടാഴ്ചകൂടി നീട്ടുകയാണ് അഭികാമ്യം.