തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് ബി.ജെ.പി ഇതര സംസ്ഥാന ധന മന്ത്രിമാരുടെയും കേന്ദ്ര രാഷ്ട്രീയ നേതാക്കളുടെയും വെബിനാറിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു. ശമ്പളത്തിന് പോലും പണമില്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനങ്ങൾ നീങ്ങുകയാണ്. ഈ അവസരത്തിൽ നികുതി വർദ്ധിപ്പിച്ച് വരുമാനം കൂട്ടുന്നതിന് പകരം റിസർവ് ബാങ്കിൽ നിന്ന് കടമെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് വെബിനാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.