stethescope

തിരുവനന്തപുരം:മൂല്യനിർണയത്തിലെ വീഴ്ച കാരണം ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ കൂട്ടത്തോൽവിയെന്ന് ആരോഗ്യ മന്ത്രിക്ക് വിദ്യാർത്ഥികളുടെ പരാതി. 374 വിദ്യാർഥികളാണ് അവസാന വർഷ പരീക്ഷയിൽ പരാജയപ്പെട്ടത്.

ഒന്നും രണ്ടും മാർക്കിന്റെ വ്യത്യാസത്തിൽ നിരവധി കുട്ടികളാണ് തോറ്റത്. സാധാരണ രണ്ടാഴ്ച വരെ എടുത്താണ് മൂല്യനി‌ർണയം നടത്തിയിരുന്നതെങ്കിൽ ഇത്തവണ ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി. ഒരു മാർക്കിനു തോറ്റവരുടെ പേപ്പറുകൾ രണ്ടാം മൂല്യനിർണയം നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ മൂല്യനി‌ർണയം വേഗത്തിലാക്കിയതെന്നാണ് ആരോഗ്യസ‌ർവകലാശാലയുടെ വാദം.