ആര്യനാട്:അരുവിക്കര നിയോജക മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ സഹായം എത്തിച്ച് കെ.എസ്.ശബരീനാഥൻ എം.എൽ.എ.ആര്യനാട്,തൊളിക്കോട്,കുറ്റിച്ചൽ,പൂവച്ചൽ,വെള്ളനാട് പഞ്ചായത്തുകളിൽ 10,000 രൂപ വീതമാണ് സഹായമായി നൽകിയത്.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാബീഗം,കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ,പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറിയും സഹായം ഏറ്റുവാങ്ങി.ഡെയിൽവ്യൂ ഡയറക്ടർ ഡോ.ക്രിസ്തുദാസ്, പഞ്ചായത്ത് അംഗങ്ങൾ,പഞ്ചായത്ത് സെക്രട്ടറിമാർ,തുടങ്ങിയവർ പങ്കെടുത്തു.ടാറ്റാ ട്രസ്റ്റ് നൽകുന്ന സഹായം പുനലാൽ ഡെയിൽവ്യൂ വഴിയാണ് പഞ്ചായത്തുകളിൽ എത്തിക്കുന്നത്.