കല്ലമ്പലം: ഇതരസംസ്ഥാന തൊഴിലാളികളെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലോറി കല്ലമ്പലം പൊലീസ് പിടികൂടി. കൊല്ലത്ത് നിന്നും തവനന്തപുരത്തേക്ക് സവാള കയറ്റി പോയ ലോറിയിലാണ് തൊഴിലാളികളെ കടത്താൻ ശ്രമിച്ചത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ നിജാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം തൊഴിലാളികളെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കി. ലോറിയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം വിട്ടയച്ചു.