pic

പത്തനംതിട്ട: പത്തനംത്തിട്ട ജില്ലയിലെ അതിർത്തികൾ സീൽ ചെയ്യാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. സമീപ ജില്ലകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാനാണ് തീരുമാനം. കോട്ടയം അടക്കം സമീപ ജില്ലകളിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ജില്ലാ അതിര്‍ത്തികൾ അടക്കാൻ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീൽചെയ്യാനാണ് നിര്‍ദ്ദേശം. ജില്ല വിട്ടുള്ള യാത്രകൾ പ്രത്യേക സാഹചര്യത്തിൽ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു