stne

ന്യൂഡൽഹി: ഹരിയാനയിലെ അംബാലയിൽ ആരോഗ്യപ്രവർത്തകർക്കുനേരെ ആക്രമണം. ഇന്നലെ കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകർക്കും പൊലീസിനും നേർക്ക് ആക്രമണമുണ്ടായത്. സംസ്കാരം തടയാൻ സംഘടിച്ചെത്തിയ ഗ്രാമീണർ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ഡോക്ടറടക്കം നിരവധിപേർക്ക് പരിക്കേറ്റു.പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കുറക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ മരിച്ച സ്ത്രീക്ക് കൊവിഡാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ഇന്നുലഭിക്കുമെന്നാണ് കരുതുന്നത്. ഹരിയാനയിൽ ഇതുവരെ 289 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ മരിച്ചു.ഇതുവടെ അംബാലയിൽ മാത്രം 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.