tajmahal

താജ് മഹലിനെ കുറിച്ച് അറിയാത്തവരായി ആരുമില്ല. ആഗ്രയിലെ താജ്മഹൽ ഷാജഹാൻ ചക്രവർത്തി ഭാര്യ മുംതാസ് മഹലിന്റെ മരണശേഷം അവരുടെ ഓ‌ർമ്മയ്ക്കായി പണി കഴിപ്പിച്ചതാണ്. ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിലൊന്നായാണ് താജ് മഹൽ അറിയപ്പെടുന്നത്. എന്നാൽ ഈ സ്മാരകത്തിന്റെ മനോഹരമായ ചില പകർപ്പുകൾ ഇന്ത്യയിൽ തന്നെയുണ്ട്.

ബീബി കാ മക്ബര

ബിബി കാ മക്ബര 'ഡെക്കാന്റെ താജ്' എന്നാണ് അറിയപ്പെടുന്നത്. ഔറംഗബാദിലെ ഒരു പ്രധാന സ്മാരകമാണ് ഇത്. ഔറംഗസേബിന്റെ മകൻ ആസാം ഖാൻ രാജകുമാരൻ അമ്മയുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണിത്. രസകരമെന്നു പറയട്ടെ, ബീജി കാ മക്ബാര രൂപകൽപ്പന ചെയ്ത അറ്റ്-ഉല്ല താജ്മഹലിന്റെ പ്രധാന വാസ്തുശില്പിയായ ഉസ്താദ് അഹ്മദ് ലഹൗരിയുടെ മകനായിരുന്നു.

മിനി താജ് മഹൽ

മിനി താജ് മഹലിന്റെ കഥ ശരിക്കും രസകരവുമാണ്. പോസ്റ്റ് മാസ്റ്ററായി വിരമിച്ച ഫൈസുൽ ഹസൻ ഖാദ്രി തന്റെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് ഭാര്യയുടെ സ്മരണയ്ക്കായി താജ്മഹലിന്റെ ഒരു പകർപ്പ് നിർമ്മിച്ചു. ഇപ്പോൾ ഇത് ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിന്റെ 'മിനി താജ് മഹൽ' എന്നറിയപ്പെടുന്നു.

ഹുമയൂണിന്റെ ശവകുടീരം

താജ്മഹലിനേക്കാൾ പഴക്കമുള്ളതാണ് ഹുമയൂണിന്റെ ശവകുടീരം. മുഗൾ ചക്രവർത്തി അക്ബറാണ് ഇത് നിർമ്മിച്ചത്. ഇത് ചുവന്ന മണൽക്കല്ലിൽ നിർമ്മിച്ചതാണെങ്കിലും, ഘടന താജ്മഹലിന് സമാനമാണ്. താജ്മഹലിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമാണ് ഹുമയൂണിന്റെ ശവകുടീര സ്മാരകമാണെന്ന് വിശ്വസിക്കപ്പെടുന്നു.

മഹാബത് മക്ബാര

ജുനഗഡിലെ നവാബുകളാണ് മഹാബത് മക്ബര പണിതത്. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണിത്. . ഇസ്ലാമിക, ഹിന്ദു, യൂറോപ്യൻ വാസ്തുവിദ്യയുടെ സമന്വയമാണിതിൽ കാണാൻ കഴിയുന്നത്. പക്ഷേ അടിസ്ഥാന ഘടന യഥാർത്ഥ താജ്മഹൽ പോലെ കാണപ്പെടുന്നു.

റെഡ് താജ്

റെഡ് താജിന് ഒരു അപൂർവ പ്രത്യേകതയുണ്ട്. കാരണം ഇത് ഭർത്താവിന്റെ ഓർമ്മയ്ക്കായി ഭാര്യ നിർമ്മിച്ചതാണ്. ഡച്ച് പട്ടാളക്കാരനായ ജോൺ വില്യം ഹെസിംഗിന്റെ ശവകുടീരമാണിത്. ഭാര്യ ആൻ ഹെസിംഗ് ഇത് പണി കഴിപ്പിച്ചത്. യഥാർത്ഥ താജിനെപ്പോലെ വിശാലമല്ലെങ്കിലും, ആഗ്രയിലെ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.

മിനിയേച്ചർ താജ് മഹൽ

നിങ്ങൾക്ക് ബാംഗ്ലൂരിലും ഒരു മിനി താജ് മഹൽ കാണാം. താജ്മഹലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മറ്റൊരാൾ, പരേതയായ ഭാര്യയുടെ ഓർമ്മയ്ക്കായി ഒരു ചെറിയ താജ്മഹൽ പണിതു. ബാനർഗട്ട റോഡിലെ ജയദേവ ആശുപത്രിക്കടുത്താണ് ഈ സ്മാരകം.