മുംബയ്: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ 55വയസുകഴിഞ്ഞ പൊലീസുകാർക്ക് അവധിയിൽ പോകാൻ അധികൃതർ അനുമതി നൽകി. അമ്പത്തഞ്ചുവയസാകാത്ത രോഗങ്ങളുള്ള പൊലീസുകാർക്കും അവധിയെടുക്കാൻ അനുമതിയുണ്ട്. ഇവർക്കെല്ലാം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും നൽകുക എന്നാണ് റിപ്പോർട്ട്.
മുംബയിൽ കൊവിഡ് ബാധിച്ച് മൂന്ന് പൊലീസുകാർ മരിച്ചതിനെ തുടർന്നാണ് അവധിയെടുക്കാൻ അനുമതി നൽകിയത്. പ്രായക്കൂടുതലും മറ്റുരോഗങ്ങളും ഉള്ളവർക്ക് കൊവിഡ് വരാൻ സാദ്ധ്യതകൂടുതലാണ്. മുംബയിലും ധാരാവിയിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. നിരവധിപേരാണ് മരിച്ചത്.