തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിം മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ടയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യും. മലയോരമേഖളയിലുള്ളവർ കൂടുതൽ ശ്രദ്ധ പാലിക്കണം. മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.