pic

ഇടുക്കി: ഇടുക്കിയിൽ 23 കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രോ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോറന്‍റെനിൽ പ്രവേശിപ്പിച്ചു. നിലമ്പൂരിൽ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്നാണ് സംശയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു യുവാവ്.

അതേസമയം മലപ്പുറം ജില്ലയിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ ഭവന സന്ദർശനം നിർത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാർ വിശദീകരിക്കുന്നുണ്ട്. എന്നാലും മുൻകരുതൽ നർപടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.