potato-poppers

ഉരുളക്കിഴങ്ങ് വിഭവങ്ങൾ ഇഷ്ടപ്പെടാത്തരായി ആരുമുണ്ടാവില്ല. വളരെ വേഗത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവമാണ് പൊട്ടറ്റോ പോപ്പോഴ്സ്. ഇതിന്റെ ചേരുവകളെല്ലാം തന്നെ വളരെ എളുപ്പം ലഭ്യമാകുന്നവയാണ്.

ആവശ്യമുള്ള സാധനങ്ങൾ

പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ്- 2 എണ്ണം

വലിയ ഉള്ളി ചെറുതായി അരിഞ്ഞത്- അരക്കപ്പ്

ഇഞ്ചി ചതച്ചത്- അര ടീസ്പൂൺ

വെളുത്തുള്ളി ചതച്ചത്- അര ടീസ്പൂൺ

ചുവന്ന മുളക് ചതച്ചത്-1 ടീസ്പൂൺ

മല്ലിപ്പൊടി- അര ടീസ്പൂൺ

ഉണക്കിയ മാങ്ങാപ്പൊടി- അര ടീസ്പൂൺ

ഗരം മസാല- കാൽ ടീസ്പൂൺ

ബ്രെഡ് പൊടിച്ചത്- അരക്കപ്പ്

മൈദ- 3 ടേബിൾ ടീസ്പൂൺ

മല്ലിയില ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതിൽ അരിഞ്ഞ് വച്ച ഉള്ളി, ഇഞ്ചി, വെളുത്തുളളി, ചുവന്ന മുളക് ചതച്ചത്, മല്ലിപ്പൊടി, മാങ്ങാപ്പൊടി, ഗരംമസാലപ്പൊടി, ബ്രെഡ്പൊടിച്ചത്, മല്ലിയില എന്നിവയെല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ മൈദയും വെള്ളവും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. കുറച്ച് മൈദപ്പൊടി മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ബ്രെഡ് പൊടി എടുക്കുക. ഉരുളക്കിഴങ്ങ് ചേർത്ത് കുഴച്ച് വച്ച മാവ് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകൾ മൈദപ്പൊടിയിൽ മുക്കിയെടുത്ത ശേഷം ബ്രെഡ് പൊടിയിൽ മുക്കുക. കൂടുതൽ മൊരിഞ്ഞ് കിട്ടണമെങ്കിൽ മൈദയും വെള്ളവും ചേർത്ത മിശ്രിതത്തിൽ ഉരുളകൾ മുക്കിയെടുത്ത ശേഷം ബ്രെഡ് പൊടിയിൽ വീണ്ടും മുക്കിയെടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.