journalist

ഗുവാഹട്ടി: കൊവിഡ് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി സർബനന്ദ സോനോവാൽ. മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'നിരവധി പ്രതിസന്ധികൾക്കിടയിലാണ് മാദ്ധ്യമ പ്രവർത്തകർ കൊവിഡ് ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്. ജീവൻ പണയം വച്ച് പ്രവർത്തന മേഖലയിൽ തുടരുന്ന മാദ്ധ്യമ പ്രവർത്തകർ യഥാർഥ താരങ്ങളാണ്. അവർക്കായി സർക്കാർ 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തും' സോനോവാൽ പറഞ്ഞു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെന്റ കണക്കുകൾ പ്രകാരം ആകെ 36 പേർക്കാണ് അസമിൽ ഇതുവരെ കൊവിഡ് ബാധിച്ചത്.