v

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് രോഗി അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപെട്ടു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ നിന്നാണ് രോഗി രക്ഷപ്പെട്ട് വീട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരെ രോഗി ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊട്ട് രോഗം പടർത്തുമെന്നായിരുന്നു ഭീഷണി. രോഗിയുടെ മകളാണ് വിവരം അധികൃതരെ അറിയിച്ചത്.രോഗിയെ ആശുപത്രിയിലാക്കിയെന്നാണ് റിപ്പോർട്ട്.