murder-

ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ഉത്തർ‌പ്രദേശിലെ ബുലന്ദഷഹറിലാണ് സംഭവം. ക്ഷേത്രത്തിലെ താത്ക്കാലിക താമസ സ്ഥലത്ത് വച്ചാണ് സന്ന്യാസിമാർ കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദ്ദേശിച്ചു.

കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾ എപ്പോഴും ലഹരി ഉപയോ​ഗിക്കുന്ന ആളാണ്. കൊലപാതകത്തിൽ വർ​ഗീയമായി യാതൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ മോഷ്ടാവാണെന്ന് സന്യാസിമാർ ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ലഹരി ഉപയോ​ഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.