തിരുവനന്തപുരം: കുട്ടികൾക്ക് മണ്ണിനെയും കൃഷിയേയും അടുത്തറിയാനും ലോക്ക് ഡൗൺ ഫലപ്രദമായി വിനിയോഗിക്കാനുമായി കുട്ടികളോടൊപ്പം പച്ചക്കറി വിത്തുകൾ നട്ട് മന്ത്രി വി.എസ്. സുനിൽകുമാർ. തൈക്കാട് ശിശുക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിലായിരുന്നു പരിപാടി. കുട്ടികളുടെ മികച്ച പ്രകടനങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പും ശിശുക്ഷേമ സമിതിയും സഹകരിച്ചാണ് കൃഷിപാഠം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.