വിതുര: പ്രവാസികളെ അടിയന്തരമായി നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര, കേരളസർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ തൊളിക്കോട്, പനക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊളിക്കോട് പോസ്റ്റ്‌ ഓഫിസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ പനക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, കെ.എൻ. അൻസർ, തൊളിക്കോട് ഷംനാദ്, റമീസ് ഹുസൈൻ, എൽ.എസ്. ലിജി, ഷെമി ഷംനാദ്, തൊളിക്കോട് ഷാൻ, ബിലാൽ എന്നിവർ പങ്കെടുത്തു.