തിരുവനന്തപുരം: നഗരത്തിലെ കച്ചവടകേന്ദ്രങ്ങളിൽ നിയന്ത്രണം പൊലീസ് കൂടുതൽ കർശനമാക്കി . ചാലക്കമ്പോളത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രാവിലെ കൂടുതൽ കച്ചവടസ്ഥാപനങ്ങൾ തുറന്നതോടെ ആൾക്കാർ കൂട്ടംകൂടുകയും വാഹനത്തിരക്ക് കൂടുകയും ചെയ്തതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്രം ചെറിയ ഇളവ് കൊടുത്തതോടെയാണ് കൂടുതൽ കടകൾ തുറന്നത്.