ന്യൂഡൽഹി: ചൈനയിൽ നിന്ന് കൊവിഡ് കിറ്റ് വാങ്ങിയതിലെ അഴിമതിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിക്കാരെ ശിക്ഷിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യം കൊവിഡിനെതിരെ പോരാടുബോള്‍ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ കഷ്ടപ്പാടുകള്‍ നേരിടുബോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയാതതാണെന്ന് രഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.