പൂവാർ:വേങ്ങപ്പൊറ്റ സി.വി.കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാലാ പ്രവർത്തകർ സമാഹരിച്ച 6000 രൂപ വിലവരുന്ന പലവ്യഞ്ജനങ്ങൾ കോട്ടുകാൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന് നൽകി.ഗ്രന്ഥശാല സെക്രട്ടറി ഷാജികുമാർ കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് സജി.ടിയ്ക്ക് ഭഷ്യവസ്തുക്കൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു.ടി.എസ്,വാർഡ് മെമ്പർമാരായ അനിതകുമാരി,ശോഭ,ചന്ദ്രലേഖ,കൊച്ചുത്രേസ്യാ,പ്രസാദ്,സജി,ഗ്രന്ഥശാല ലൈബ്രേറിയൻ കെ.ഷിബു,കമ്മിറ്റി അംഗം മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.