വിതുര: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ താത്കാലിക ജീവനക്കാർക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്‌ത് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)വിതുര യൂണിറ്റ് കമ്മിറ്റി. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എൻ. ഷൗക്കത്തലി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ സുധീഷ് എസ്.എൽ, സി.ഐ. ടി.യു ഏരിയ സെക്രട്ടറി എസ് .സഞ്ജയൻ,സംസ്ഥാന സെക്രട്ടറി ഇ. സുരേഷ്, നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി. ഷൈജുമോൻ, വിതുര യൂണിറ്റ് പ്രസിഡന്റ് എം. അക്ബർ ഷാ, സെക്രട്ടറി കെ. അശോക് കുമാർ, വിതുര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ് അലിഖാൻ എന്നിവർ പങ്കെടുത്തു.