high-court-

എറണാകുളം: സൗദിയിലുളള ഗര്‍ഭിണികളായ നഴ്സുമാര്‍ക്ക് സഹായമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഡീന്‍ കുര്യാക്കോസ് എം.പി നല്‍കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കിയത്. കൊവിഡ് വ്യാപനത്തോടെ പ്രസവത്തീയതി അടുത്ത മിക്കവരും സഹായമില്ലാതെ ദുരിതത്തിലാണ്. നിലവില്‍ കഴിയുന്ന സ്ഥലങ്ങളില്‍ നിന്ന് ദൂരെയുളള ആശുപത്രിയിലേക്ക് മാറ്റുമെന്ന അറിയിപ്പും കൂടി എത്തിയതോടെ നഴ്‌സുമാർ ആശങ്കയിലാണ്. പ്രസവത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് കോവിഡ് മൂലം നഴ്സുമാർ സൗദിയിൽ കുടുങ്ങിയത്. ഹര്‍ജി അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.